ന്യുഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ജൂണ്‍ മൂന്നിന് കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് ജയലളിത നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ശ്രീലങ്കന്‍ പ്രസിഡണ്ട് മഹീന്ദ്ര രാജപക്‌സെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് ജയലളിത മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടു നിന്നിരുന്നു.
ശ്രീലങ്കയിലെ മനുഷ്യാവകാശ ലംഘനം രാജ്യാന്തര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യം ജയിലളിത മോഡിയോട് നേരിട്ട് ഉന്നയിക്കുമെന്നാണ് വിവരം. മോഡിക്കു പുറമെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായും ജയലളിത കൂടിക്കാഴ്ച നടത്തും.

No comments:
Post a Comment