Friday, 30 May 2014

മാധവിക്കുട്ടിയാവാന്‍ വിദ്യ ബാലന്‍

മലയാളികളുടെ പ്രിയ സാഹിത്യകാരി മാധവിക്കുട്ടിയെ ബിഗ് സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ ബോളിവുഡ് താരം വിദ്യബാലന്‍. സംവിധായകന്‍ കമലാണ് മാധവിക്കുട്ടിയുടെ വ്യത്യസ്ഥ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നത്.


കമല്‍തന്നെ തിരക്കഥയും ഒരുക്കുന്ന ചിത്രത്തിലേക്ക് വിദ്യ ബാലനെ സമീപിക്കുന്ന വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം പകുതിയോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാധവിക്കുട്ടിയെ എളുപ്പത്തില്‍ അവതരിപ്പിക്കാന്‍ വിദ്യ ബാലന് സാധിക്കുമെന്ന് കമല്‍ പറഞ്ഞു.
മാധവിക്കുട്ടിയുടെ വ്യക്തിപരവും സാഹിത്യപരവുമായ ജീവിതം ചിത്രം കൈകാര്യം ചെയ്യുന്നു. മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച വിദ്യയുടെ ആദ്യ ചിത്രം പകുതിയില്‍ നിന്നിരുന്നു. മോഹന്‍ലാല്‍ അഭിനയിച്ച ചിത്രം പിന്നീട് ലോഹിതദാസ് പൃഥ്വിരാജിനെ വെച്ച് എടുക്കുകയാണ് ചെയ്തത്. സന്തോഷ് ശിവന്റെ ഉറുമിയിലാണ് പിന്നീട് വിദ്യ ബാലന്‍ മലയാളത്തില്‍ അഭിനയിച്ചത്.

No comments:

Post a Comment